2010-01-16

ബിന്‍ ലാദന്റെ പുതിയ ചിത്രങ്ങള്‍ അമേരിക്ക പുറത്തുവിട്ടു

വാഷിങ്ടണ്‍: അല്‍ഖ്വെയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ പ്രത്യേകം തയ്യാറാക്കിയ ചിത്രങ്ങള്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. 52 കാരനായ ലാദന്റെ രൂപം ഇപ്പോള്‍ ഇങ്ങനെയാകുമെന്ന് മന്ത്രാലയം അവകാശപ്പെടുന്നു. താടിവച്ചതും അല്ലാത്തുമായ രണ്ടു ചിത്രങ്ങളാണ് വിദേശകാര്യ മന്ത്രാലയ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പത്തു വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ബിന്‍ ലാദന്റെ നിലവില്‍ പ്രചാരത്തിലുള്ള ചിത്രങ്ങള്‍. പ്രായമായതുമൂലം ലാദന്റെ മുഖത്തും മുടിയിലുമെല്ലാം വരാനിടയുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ചിത്രം തയ്യാറാക്കിയത്. തീവ്രവാദ സംഘടനയായ അല്‍ഖ്വെയ്ദ രൂപവത്കരിച്ച ലാദന്‍ അമേരിക്ക തേടുന്ന തീവ്രവാദികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. സപ്തംബര്‍ 11 ന് അമേരിക്കയില്‍ നടന്ന ആക്രമണം അടക്കം നിരവധി സംഭവങ്ങള്‍ക്ക് പിന്നില്‍ ലാദനാണെന്നാണ് കരുതുന്നത്. ലാദനും അനുയായികളും പാക്- അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്രവര്‍ഗ മേഖലയില്‍ ഇപ്പോഴും ഒളിച്ചിരിപ്പുണ്ടെന്നാണ് വിശ്വാസം. ലാദനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്റെ....



View Original Article

No comments: