
എ പി സലാം
ലോകം ഒരുപാടു മാറി. ആഗോളവല്‍ക്കരണം ഉത്തരാധുനിക ഇന്ത്യയെ സൃഷ്ടിച്ചിരിക്കുന്നു. സാങ്കേതിക പുരോഗതി കൂടുതലുണ്ടായി. മറുഭാഗത്ത് ദാരിദ്ര്യം ഭീകരമായി വര്‍ധിച്ചു. പുരോഗതിയുടെ ഒരറ്റം മുന്നോട്ടും മറ്റൊരറ്റം പിന്നോട്ടുമാണ്. പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരായിമാറി. സമ്പന്നര്‍ ഭരണവര്‍ഗമായി. ദലിതര്‍ക്കും നാടോടികള്‍ക്കും ആദിവാസികള്‍ക്കും അവരുടെ ഇടങ്ങള്‍ നഷ്ടപ്പെട്ടു- കവി എസ് ജോസഫ് പറയുന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെയും പ്രകൃതിയെയും പരിരക്ഷിക്കുന്ന ഒരു ബോധം ഭരണവര്‍ഗത്തിന് ഉണ്ടാവണം. നാളത്തെ ഇന്ത്യ സമ്പന്നമായിരിക്കുമെന്നു പറയുന്നു. ബ്രാഹ്‌മണിക് ബോധം അപ്പോഴും ഭൂരിപക്ഷത്തെ പുറത്തുനിര്‍ത്തുന്നു.
ജനാധിപത്യത്തില്‍ നിന്നു രാജ്യം വ്യതിചലിക്കാത്തത് ഏറെ അഭിമാനകരമാണ്. ഭരണം പൊതുവില്‍ ഗുണകരമായാല്‍ പോരാ, സൂക്ഷ്‌മത്തില്‍കൂടി അതിന്റെ ശ്രദ്ധ എത്തണം.
സമീപകാല ഇന്ത്യയുടെ വേദന തീവ്രവാദവും ഭീകരവാദവുമാണ്. ബാബരി മസ്‌ജിദും ഗുജറാത്തും ഉണങ്ങാത്ത മുറിവുകളാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരിക്കുന്നവര്‍ക്കാവണം. മതവിശ്വാസത്തില്‍ യഥാര്‍ഥ ആത്മീയത ഇല്ലാത്തതു മനുഷ്യരെ ഭിന്നിപ്പിക്കാന്‍ കാരണമാവുന്നു. പൊതുസമൂഹത്തില്‍ നിന്നു യുക്തിബോധം നഷ്ടമാവുന്നു.
No comments:
Post a Comment