സൈലന്റ്‌വാലി: സംസ്ഥാനതല സീഡ് ക്വിസ്സിന് ആവേശകരമായ പരിസമാപ്തി. സൈലന്റ്‌വാലി ദേശീയോദ്യാനത്തില്‍ ശനിയും ഞായറുമായി നടന്ന സീഡ്-പ്രശേ്‌നാത്തരിയില്‍ തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ആരതി അനിലിന് ഒന്നാംസ്ഥാനം (104 പോയന്റ്). പാലക്കാട് വെള്ളിനേഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി. അശ്വതി രണ്ടാംസ്ഥാനവും (87), കണ്ണൂര്‍ മാത്തില്‍ ജി.എച്ച്.എസ്.എസ്സിലെ പി. സരിന്‍ (85) മൂന്നാംസ്ഥാനവും നേടി. സംസ്ഥാനത്തെ 14 ജില്ലകളിലെയും ഒന്നാംസ്ഥാനക്കാരാണ് പത്തു റൗണ്ടുകളിലായി നടന്ന പ്രശേ്‌നാത്തരിയില്‍ പങ്കാളികളായത്. മാതൃഭൂമിയും ലേബര്‍ഇന്ത്യയും ആലുവ പരിസ്ഥിതി സംരക്ഷണ സംഘവും ചേര്‍ന്ന് ബി.എസ്.എന്‍.എല്ലിന്റെ സഹകരണത്തോടെയാണ് പ്രശേ്‌നാത്തരി സംഘടിപ്പിച്ചത്. സംസ്ഥാന ശാസ്ത്രമേളയിലെ ഗണിതം പ്രശേ്‌നാത്തരിയില്‍ രണ്ടാംസ്ഥാനക്കാരിയാണ് ആരതി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംഘടിപ്പിച്ച ക്വിസ് മത്സരം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെറ്റല്‍സ് ട്രിവാന്‍ഡ്രം ചാപ്റ്ററിന്റെ ക്വിസ്....
No comments:
Post a Comment