തിരുവനന്തപുരം: തെങ്ങില്‍കയറാതെ തേങ്ങ പറിക്കുന്നതിനുള്ള യന്ത്രം രൂപകല്‍പ്പന ചെയ്യാന്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച മത്സരത്തില്‍ ആദ്യ കടമ്പ കടന്നത് 88 പേര്‍. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച 488 പേരില്‍ നിന്നാണ് ഇതുവരെ 88 പേരെ തിരഞ്ഞെടുത്തത്. അപേക്ഷകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായിട്ടില്ല. ഇത് ഈയാഴ്ച തന്നെ പൂര്‍ത്തിയാക്കി നൂറോളം പേരെ അഭിമുഖത്തിന് തിരഞ്ഞെടുക്കാനാണ് തീരുമാനം. ഫിബ്രവരി മൂന്നാംവാരം അഭിമുഖം നടക്കും. ഏറ്റവും മികച്ച യന്ത്രത്തിന്റെ നിര്‍മ്മാതാവിന് ഒന്നാം സമ്മാനമായി പത്തുലക്ഷം രൂപ നല്‍കും. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശ കമ്പനികളുമുണ്ട്. സോഫ്റ്റ് വേര്‍ ഉപയോഗിച്ചും അല്ലാതെയും പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ കൂട്ടത്തിലുണ്ട്.
No comments:
Post a Comment