ഇ എം എസ്, എ കെ ജി, സുബ്രഹ്‌മണ്യ ഷേണായി എന്നീ മഹദ്‌വ്യക്തികളായിരുന്നു പയ്യന്നൂര്‍ സമരവുമായി ബന്ധപ്പെട്ട് ഒളിവില്‍പ്പോയത്. അത്തരക്കാരെ ആക്ഷേപിക്കുന്ന നിലവന്നപ്പോഴാണ് ഒരാള്‍ ഇതു ശരിയല്ലെന്നു പറഞ്ഞത്. എന്നാല്‍, സക്കറിയ അയാളോടു തട്ടിക്കയറുകയാണ് ഉണ്‌ടായത്. ആളൊഴിഞ്ഞ വീട്ടില്‍ രാത്രി സ്‌ത്രീയും പുരുഷനും ഒന്നിച്ചു താമസിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ വീടിനെ വ്യഭിചാരകേന്ദ്രമായി കണക്കാക്കും. അതാണു മഞ്ചേരിയിലും സംഭവിച്ചത്. സക്കറിയയുടെ ഒരു വരിപോലും കൊടുക്കാത്ത മാധ്യമങ്ങള്‍ ഇപ്പോള്‍ സക്കറിയ മഹാനാണെന്നു പറഞ്ഞാണു വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും പിണറായി പറഞ്ഞു.
സി.പി.എമ്മില്‍ വരുമ്പോള്‍ത്തന്നെ കെ എസ് മനോജ് അരപ്പാതിരിയായിരുന്നു. വിശ്വാസികളെ സ്ഥാനാര്‍ഥിയാക്കി ക്കൂടാ എന്ന് സി.പി.എമ്മിനില്ല. പൊതുജനങ്ങള്‍ക്കു വിശ്വാസമുള്ളവരെ സ്ഥാനാര്‍ഥികളാക്കണമെന്നാണ് പാര്‍ട്ടി നിലപാട്. മനോജിന്റെ പുതിയ വെളിപാടു കൊണ്‌ട് സി.പി.എമ്മിന്റെ ജനവിശ്വാസം ഇടിയുമെന്ന പ്രതീക്ഷയൊന്നും ആര്‍ക്കും വേണെ്‌ടന്നും അദ്ദേഹം പറഞ്ഞു.
http://thejasnews.com/portal/index.jsp#9940
No comments:
Post a Comment