2010-03-26

ശശി തരൂര്‍ വോട്ടറായത് നിയമം ലംഘിച്ച് | Keralawatch

വരുണ്‍ രമേഷ്

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ത്തത് നിയമങ്ങള്‍ പലതും ലംഘിച്ചുകൊണ്ട്. യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവച്ചും ശരിയായ സത്യപ്രസ്താവന നടത്താതെയും രേഖകള്‍ വ്യാജമായി ഉപയോഗിച്ചുമാണ് യുഎന്‍ മുന്‍ അണ്ടര്‍ സെക്രട്ടറി കൂടിയായ ശശി തരൂര്‍ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയതും അങ്ങനെ തിരുവനന്തപുരത്തിന്‍റെ ജനപ്രതിനിധിയായതും. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ വഴിവിട്ട ഒത്താശയും ഇക്കാര്യത്തില്‍ തരൂരിന് തുണയായി.

റേഷന്‍കാര്‍ഡിനുവേണ്ടി അപേക്ഷിക്കാന്‍ മാത്രമായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും ലഭിച്ച റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റാണ് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അപേക്ഷക്കൊപ്പം തരൂര്‍ സമര്‍പ്പിച്ചത്. ശശി തരൂരിന്‍റെ അപേക്ഷ അപൂര്‍ണമായതിനാലും മതിയായ അനുബന്ധരേഖകള്‍ സമര്‍പ്പിക്കാത്തതിനാലും തള്ളിക്കളയുകയാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ നിയമപ്രകാരം അര്‍ഹതയില്ലാത്ത വി‌ഐപി പദവി നല്‍കി അപേക്ഷ സ്വീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുമ്പോള്‍ വേണ്ടിവരുന്ന ഹിയറിംഗുംശശി തരൂരിന്‍റെ കാര്യത്തില്‍ നടത്തിയിട്ടില്ല.

please read full story published in www.keralawatch.com

http://www.keralawatch.com/investigation/2010/03/malayalampost1/


No comments: