മലപ്പുറം : നാഷനല്‍ ജ്യോഗ്രഫി ചാനലിന് വേണ്ടി ചിത്രീകരണത്തിനെത്തിയ സംഘത്തെ മലപ്പുറത്തിനടുത്ത് എടയപ്പാലത്ത് നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. സ്ത്രീകളുടെ കുളിക്കടവിലെ ചിത്രങ്ങള്‍ പകര്‍ത്തിയതാണ് പ്രശ്‌നമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊടിഞ്ഞിയില്‍ ഇരട്ടകുട്ടികളുടെ ഗ്രാമം ചിത്രീകരിക്കുന്നതിന് ഡല്‍ഹിയില്‍ നിന്നെത്തിയതായിരുന്നു സംഘം. മടങ്ങുന്ന വഴിക്കാണ് കടവില്‍ എത്തിയത്. കടവിലെ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നത് സ്ത്രീകള്‍ വിലക്കിയെങ്കിലും അവര്‍ ചിത്രീകരണം തുടര്‍ന്നതാണ് ആളുകളെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു. വിദേശികളായ പോള്‍ നെല്‍സണ്‍, കാമിലാ ബാങ്ക്, ഡല്‍ഹി സ്വദേശി വീര്‍ഭദ്രസിങ്ങ്, വിവര്‍ത്തകനായ മലയാളി ബിന്നി ഫിലിപ്പ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വേറെയും രണ്ടുപേര്‍ സംഘത്തിലുണ്ടായിരുന്നു. സ്ത്രീകള്‍ അലക്കുക മാത്രമായിരുന്നു ചെയ്തിരുന്നതെന്നും തങ്ങള്‍ കടവുമാത്രമാണ് ചിത്രീകരിച്ചതെന്നും സംഘാംഗങ്ങള്‍ പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്ക് നാട്ടുകാര്‍ സ്ഥലം വിട്ടിരുന്നു. സംഘാംഗങ്ങള്‍....
No comments:
Post a Comment