2010-01-23

ദേശീയ ചലച്ചിത്രപുരസ്‌കാരം: അന്തഹീന്‍ മികച്ചചിത്രം

ന്യൂഡല്‍ഹി: 2008 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൂടുതല്‍ അവാര്‍ഡുകളും മറാഠി, ബംഗാളി,ഹിന്ദി ചിത്രങ്ങള്‍ നേടിയപ്പോള്‍ മലയാള ചിത്രങ്ങള്‍ ഇക്കുറി പൂര്‍ണ്ണമായും തഴയപ്പെട്ടു. പ്രമുഖ അവാര്‍ഡുകളൊന്നും ഇത്തവണ മലയാളത്തിനില്ല. അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത ബംഗാളിചിത്രം അന്തഹീന്‍ ആണ് മികച്ച ചിത്രം. നാന്‍ കടുവുള്‍ എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ ബാല മികച്ച സംവിധായകനായി. ജോഗ്വ എന്ന മറാഠി ചിത്രത്തിലെ അഭിനയത്തിന് ഉപേന്ദ്ര ലിമായെ മികച്ച നടനായും ഫാഷന്‍ എന്ന ഹിന്ദിചിത്രത്തിലെ അഭിനയത്തിന് പ്രിയങ്ക ചോപ്ര മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ ആണ് മികച്ച മലയാളം ചിത്രം. മധുസൂദനന്‍ സംവിധാനം ചെയ്ത മലയാളചിത്രം ബയോസ്‌കോപ്പിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. മികച്ച തമിഴ് സിനിമ ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരം. പുതുമുഖസംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം നീരജ് പാണ്ഡെ (എ വെനസ് ഡേ) നേടി. ജനപ്രിയചിത്രമായി ഓയേ ലക്കി ലക്കി ഓയേ തിരഞ്ഞെടുത്തു. മറാഠി ചിത്രമായ ഗന്ധയിലൂടെ....



View Original Article

No comments: