2010-01-23
ദുബയ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ വ്യാഴ്‌ാഴ്‌ച മുതല്‍
കബീര്‍ എടവണ്ണ
ദുബയ്. പതിനഞ്ചാമത് ദുബയ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‌്‌് (ഡി.എസ്.എഫ്‌്‌്) വ്യാഴ്‌ാഴ്‌ച തിരശ്ശീല ഉയരും. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ സന്ദര്‍ശകരായി എത്തുന്ന മേള ഫിബ്രുവരി 28 വരെ നീ് നില്‍ക്കും പ്രത്യേക അലങ്കാരം ചെയ്‌ത സ്വര്‍ണ്ണാഭരണങ്ങളാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകത. സ്വര്‍ണ്ണാഭരണങ്ങള്‍ കൂടുതല്‍ വാങ്ങുന്ന ഇന്ത്യക്കാരായ സന്ദര്‍ശകരുടെ എണ്ണം ഇത്തവണ 10% കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡി.എസ്. എഫ്. മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി മുഹമ്മദ് കമാലി പറഞ്ഞു. 6,000 ചില്ലറ വില്‍പനക്കാര്‍ ഇത്തവണ മേളയില്‍ പങ്കാളികളാണ്. ഈ വര്‍ഷത്തെ മേളയില്‍ 2.67 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2008 ലെ മേളയില്‍ 3.35 ദശലക്ഷം പേരാണ് മേളയില്‍ എത്തിയത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment