ഇസ്‌ലാമാബാദ്: മുംബൈ മാതൃകയില്‍ ഇന്ത്യയില്‍ ഇനി ഭീകരാക്രമണം നടക്കില്ലെന്ന് ഉറപ്പുനല്‍കാന്‍ കഴിയില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനി അമേരിക്കയെ അറിയിച്ചു. ഇസ്‌ലാമാബാദ് സന്ദര്‍ശിച്ച യു.എസ്. പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സിനോടാണ് ഗീലാനി ഇക്കാര്യം പറഞ്ഞതെന്ന് 'ഡോണ്‍' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ''മുംബൈ മാതൃകയിലുള്ള ഭീകരാക്രമണങ്ങള്‍ ഏറെക്കുറെ എല്ലാ ദിവസങ്ങളിലും പാകിസ്താനിലുണ്ടാകുന്നുണ്ട്. ഞങ്ങള്‍ക്ക് സ്വന്തം പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാതിരിക്കെ ഇന്ത്യയില്‍ ഭീകരാക്രമണം ഉണ്ടാവില്ലെന്ന് എങ്ങനെ ഉറപ്പുനല്‍കാനാവും?'' -ഗീലാനി ഗേറ്റ്‌സിനോടു ചോദിച്ചു. ഉഭയകക്ഷി സമാധാനസംരംഭങ്ങളും ഭീകരവിരുദ്ധ നടപടികളും വെവ്വേറെ കാണുകയെന്നതു തന്നെയാണ് ഫലപ്രദമായ നടപടിയെന്നും ഗീലാനി അഭിപ്രായപ്പെട്ടു. മുംബൈ ആക്രമണം ആസൂത്രണംചെയ്തുവെന്ന് ഇന്ത്യ ആരോപിക്കുന്ന ജമാഅത്തുദ്ദവ മേധാവി ഹഫ്രിഡ് സയീദിന്റെ കാര്യം പരോക്ഷമായി ചര്‍ച്ചയില്‍ വന്നു. തെളിവുകളില്ലാതെ ആരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ പാകിസ്താന്‍....
No comments:
Post a Comment