
റായ്‌ബരേലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി റായ്‌ബരേലി മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു. നാമനിര്‍ദ്ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച കണക്കുകളനുസരിച്ച് സോണിയക്ക് ഒരു കോടി 38 ലക്ഷം രൂപയുടെ ആസ്‌തിയാണുള്ളത്.
ബാങ്ക് നിക്ഷേപമായി 28.61 ലക്ഷം രൂപയും കൈവശം 75000രൂപയുമാണുള്ളത്. കൂടാതെ വിവിധ മ്യൂച്ചല്‍ ഫണ്ടുകളിലായി 32 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. എന്നാല്‍ ഇന്ന് നിക്ഷേപത്തിന്റെ മതിപ്പുവില മാത്രം രണ്ടു കോടി രൂപയോളം വരും. പോസ്‌റ്റ് ഓഫിസ് നിക്ഷേപങ്ങളില്‍ 199000 രൂപയും പി.എഫ് ഫണ്ടില്‍ 24.88 ലക്ഷം രൂപയുമുണ്ട്. രണ്ടര കിലോ തൂക്കം വരുന്ന 11 ലക്ഷത്തിന്റെ സ്വര്‍ണ ഉരുപ്പടികളാണ് സോണിയക്കുള്ളത്. നല്‍കിയ രേഖകളനുസരിച്ച് സോണിയക്ക് നാട്ടില്‍ കാറോ മറ്റു വാഹനങ്ങളോ ഇല്ല. പക്ഷേ, ഇറ്റലിയില്‍ പരമ്പരാഗതമായി കിട്ടിയ ഒരു വീടുണ്ട്. ഇതിന് ഏകദേശം 18 ലക്ഷത്തോളം രൂപ വരുമെന്ന് രേഖകളില്‍ പറയുന്നു.
No comments:
Post a Comment