2010-01-16

'കോമണ്‍മാനാ'യി അക്ഷയ്‌കുമാര്‍

പ്രശസ്‌ത കാര്‍ട്ടൂണിസ്‌റ്റ് ആര്‍.കെ.ലക്ഷ്‌മണിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രം കോമണ്‍ മാന്‍ ഹിന്ദി ചിത്രത്തിനു പ്രചോദനമാവുന്നു. ബോളിവുഡില്‍ തിളങ്ങുന്ന മലയാളി സംവിധായകന്‍ പ്രിയദര്‍ശനാണ്‌ ഈ സംരംഭത്തിനു പിന്നില്‍. പ്രിയദര്‍ശന്റെ പുതിയ ചിത്രമായ ഖട്ടാ മീഠാ എന്ന ചിത്രത്തിലെ കോമണ്‍മാന്‍ കഥാപാത്രത്തിനു ജീവന്‍ നല്‍കാന്‍ ഭാഗ്യം ലഭിച്ചതാവട്ടെ ബോളിവുഡിന്റെ സ്വന്തം ആക്‌്ഷന്‍ കിംഗ്‌ അക്ഷയ്‌കുമാറിനും. ആക്‌്ഷന്‍,

View Original Article

ആഗതനായുള്ള കാത്തിരിപ്പ്‌ നീളും

ഒടുവില്‍ ആഗതന്‍ തീരുമാനിച്ചു. ബോഡിഗാര്‍ഡുമായി മത്സരിക്കേണ്ടെന്ന്‌... ആര്‍ക്കു പരുക്കേറ്റാലും ക്ഷീണം ദിലീപിനാകുമെന്ന്‌ മനസിലാക്കിയാണ്‌ കമല്‍ സംവിധാനം ചെയ്‌ത ആഗതന്‍ വഴിമാറിയത്‌. രണ്ടു ചിത്രങ്ങളും ജനുവരിയില്‍ റിലീസ്‌ ചെയ്യാനാണിരുന്നത്‌. എന്നാല്‍ ഒരു മാസത്തേക്ക്‌ റിലീസിംഗ്‌ നീട്ടിവയ്‌ക്കാനാണ്‌ ആഗതന്റെ തീരുമാനം. അതായത്‌ 'ആഗതന്‍' അടുത്ത മാസം 11-ന്‌ മാത്രമേ ആഗതനാകൂ എന്നു സാരം.
ദിലീപിനു പുറമേ

View Original Article

അന്ധത ചികിത്സയ്‌ക്കു 'ഫോട്ടോഷോപ്പ്‌!'

ന്യൂഡല്‍ഹി: അന്ധത ചികിത്സിയ്‌ക്കാന്‍ അഡോബ്‌ ഫോട്ടോഷോപ്പ്‌!. ഫോട്ടോ എഡിറ്റിംഗ്‌ സോഫ്‌റ്റ്വേറായ ഫോട്ടോഷോപ്പിന്റെ പുതിയ സാധ്യത കണ്ടെത്തിയത്‌ ഡല്‍ഹി AIIMS ലെ ഡോക്‌ടര്‍മാരാണ്‌ . ശസ്‌ത്രക്രിയ നടത്തേണ്ട രീതിയാണ്‌ ഫോട്ടോഷോപ്പ്‌ ഉപയോഗിച്ച്‌ ഡോക്‌ടര്‍മാര്‍ പരീക്ഷിച്ചത്‌ . രോഗിയുടെ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ്‌ ഉപയോഗിച്ച്‌ ഡോക്‌ടര്‍മാര്‍ വിശകലനം ചെയ്യും. ശസ്‌ത്രക്രിയയിലൂടെയുളള മാറ്റങ്ങള്‍ ചിത്രത്തില്‍ ചേര്‍ക്കും. ചിത്രത്തിലെ മാറ്റങ്ങള്‍ പഠിച്ചശേഷം

View Original Article

ലോകം 2012ല്‍ അവസാനിക്കുമോ ?

തിരുവനന്തപുരം: മായന്‍ കലണ്ടര്‍ പറയുന്നതു പോലെ 2012ല്‍ ലോകം അവസാനിക്കുമോ? ഭൂമി രൂപംകൊണ്ടതിനു കാരണമായി വിശ്വസിക്കുന്ന മഹാവിസ്‌ഫോടന സിദ്ധാന്തം വിശദീകരിക്കാന്‍ പുത്തന്‍ സംവിധാനം കണ്ടെത്തിയതിന്‌ നൊബേല്‍ പുരസ്‌കാരം നേടിയ ഡോ. ജോണ്‍ സി. മാതറോടാണ്‌ ചോദ്യം.
ഹോളിവുഡ്‌ സിനിമയായ 2012 ചിത്രീകരിക്കുന്നതു പോലെ രണ്ടു വര്‍ഷത്തിനുള്ളില്‍ ലോകം അവസാനിക്കില്ലെന്ന്‌ ചിരിച്ചുകൊണ്ട്‌ അദ്ദേഹം മറുപടി നല്‍കി.

View Original Article

പൃഥ്വി കാണിച്ചത് നെറികേട്: സുനില്‍ പരമേശ്വരന്‍

യുവ സൂപ്പര്‍താരം പൃഥ്വിരാജിനെതിരെ തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍ രംഗത്ത്. വാക്കിനു മൂല്യമില്ലാത്ത നടനാണ് പൃഥ്വിയെന്ന് സുനില്‍ തുറന്നടിച്ചു. ഒരു പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിനെതിരെ ‘അനന്തഭദ്ര’ത്തിന്‍റെ തിരക്കഥാകൃത്ത് രംഗത്തെത്തിയത്. താന്‍ തിരക്കഥയെഴുതുന്ന ‘മാടന്‍ കൊല്ലി’ എന്ന ചിത്രത്തില്‍ നിന്ന് പൃഥ്വി അവസാന നിമിഷം പിന്‍‌മാറിയതാണ് സുനില്‍ പരമേശ്വരനെ ചൊടിപ്പിച്ചത്. "മലയാള സിനിമയെ ചതിക്കുകയാണ് പൃഥ്വിരാജ് ചെയ്തത്. ലോകോത്തര സിനിമയെക്കുറിച്ച് സംസാരിച്ചിട്ടോ ടിവി ചാനലുകളില്‍ പ്രസംഗിച്ചു നടന്നിട്ടോ കാര്യമില്ല. വാക്കിന് വില കല്‍പ്പിക്കണം. ഇതിനെ നെറികേടെന്നേ പറയാന്‍ കഴിയൂ. മലയാള സിനിമയോടും സംവിധായകരോടും ടെക്നീഷ്യന്‍‌മാരോടുമുള്ള ദ്രോഹമാണ് പൃഥ്വിരാജ് ചെയ്തത്. കഥ കേട്ട് ഇഷ്ടപ്പെട്ട്, ഡേറ്റും തന്ന് അഡ്വാന്‍സും വാങ്ങിയശേഷം ഇത്തരം നെറികേട് കാട്ടുന്നത് വിശ്വാസവഞ്ചനയാണ്” - സുനില്‍ പരമേശ്വരന്‍ പറയുന്നു.

View Original Article

ഐ ലീഗ്- വെളിച്ചമില്ല; കാണികള്‍ ഗ്രൗണ്ട് കയ്യേറി

കോഴിക്കോട്: ഐ ലീഗില്‍ ജെ.സി.ടി-വിവ മത്സരം നടക്കേണ്ടിയിരുന്ന കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലിറ്റ് കത്താത്തതുകാരണം കാണികള്‍ ഗ്രൗണ്ട് കയ്യേറി. മത്സരം നാളത്തേയ്ക്ക് മാറ്റിവെച്ചു. 6.30ന് തുടങ്ങേണ്ടിയിരുന്ന മത്സരം ഫ്ലഡ്‌ലിറ്റ് കത്താത്തതുമൂലം തുടങ്ങാന്‍ കഴിഞ്ഞില്ല. നാല് ഫ്‌ളഡ്‌ലിറ്റ് ടവറുകളില്‍ മൂന്നെണ്ണം മാത്രമാണ് 7.30 ആയപ്പോഴേയ്ക്കും കത്തിയുള്ളൂ. ഇതിനെത്തുടര്‍ന്ന് രോഷാകുലരായ കാണികള്‍ ഗ്രൗണ്ട് കയ്യേറുകയും കസേരകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഈ സമയത്ത് സ്റ്റേഡിയത്തില്‍ പോലീസോ സംഘാടകരോ ഉണ്ടായിരുന്നില്ല.



View Original Article

വര്‍ഷഫലം 2010‍‍

പ്രത്യാശാനിര്‍ഭരമായ ഒരു വര്‍ഷം പിറക്കുകയാണ്‌. കഴിഞ്ഞവര്‍ഷങ്ങളെക്കാള്‍ മേന്മയുടെ, മികവിന്റെ, ലാഭത്തിന്റെ ഒരു വര്‍ഷമായിരിക്കുമോ എന്നുള്ള പ്രതീക്ഷയില്‍ നാം കഴിയുകയാണ്‌. ഈ പ്രതീക്ഷകളാണ്‌ നമ്മെ നയിക്കുന്ന ശക്‌തി. പതനങ്ങളില്‍പ്പെട്ടാലും അതില്‍നിന്നുയര്‍ന്നെണീക്കാനുള്ള ബലമാണ്‌ ഇത്തരം അവസരങ്ങള്‍. ഏവര്‍ക്കും നന്മയും, നീതിയും, ഐശ്വര്യങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഒരു പുതുവത്സരം ആശംസിച്ചുകൊണ്ട്‌ വരുന്നവര്‍ഷം ഓരോരുത്തര്‍ക്കും ഉണ്ടാകാവുന്ന ഗുണദോഷങ്ങള്‍ താഴെച്ചേര്‍ക്കുന്നു. ഈശ്വരചൈതന്യം

View Original Article

ഏതു രോഗത്തിനും ഫ്രൂട്ട്‌ ചികിത്സ


പപ്പായ സ്‌ഥിരമായി ഉപയോഗിക്കുന്നവരില്‍ പല്ലുവേദന അപൂര്‍വ്വമാണ്‌.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പെപ്‌റാന്‍ എന്ന എന്‍സൈം മാംസത്തെ എളുപ്പത്തില്‍ ദഹിപ്പിക്കും. മാംസാഹാരികള്‍ക്ക്‌ ഇത്‌ ഒരനുഗ്രഹം തന്നെയാണ്‌.
പപ്പായ നിത്യവും കഴിച്ചാല്‍ പ്രമേഹരോഗികളില്‍ കണ്ടുവരുന്ന ദഹനക്കേട്‌ ശമിക്കും.
ആര്‍ത്തവം ക്രമത്തിലല്ലാത്ത സ്‌ത്രീകള്‍ ഒരാഴ്‌ച തുടര്‍ച്ചയായി പച്ചപപ്പായ കഴിച്ചാല്‍ ആര്‍ത്തവം ക്രമത്തിലാകും.
പപ്പായക്കുരു അരച്ച്‌ കഴിച്ചാല്‍ പുഴുക്കടി

View Original Article

കേരളത്തിന് ഐ പി എല്‍ ടീം; സ്വപ്‌ന പദ്ധതിയുമായി ലാലും പ്രിയദര്‍ശനും

കൊച്ചി: കേരളത്തില്‍ നിന്നും ഒരു ഐ പി എല്‍ ക്രിക്കറ്റ് ടീം യാഥാര്‍ഥ്യമാകുമോ? കേരളത്തിലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കുന്ന സ്വപ്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ...

View Original Article

സക്കറിയ പാവമാണ്, അയാളുടെ പരിപ്പെടുക്കരുത്

കാര്യങ്ങള്‍ ഇക്കണക്കിനു പോവുകയാണെങ്കില്‍ അടുത്തു തന്നെ ഞാനൊരു കോണ്ഗ്രസ്സുകാരനാവാനുള്ള സാധ്യതയുണ്ട്. താങ്കള്‍ കൊണ്ഗ്രസ്സായാല്‍ ഞങ്ങള്‍ക്കെന്താ കൂവേ എന്ന് ഇത് വായിക്കുന്ന ഒരുമാതിരിപ്പെട്ട എല്ലാവരും ചോദിക്കും. ശരിയാണ്, അതെന്റെ സ്വന്തം കാര്യമാണ്. എന്റെ വളരെ അടുത്ത ഒരു സുഹൃത്ത്‌ ഇന്നലെ എന്നോട് പറഞ്ഞു. “താങ്കളുടെ ബ്ലോഗില്‍ ഇയ്യിടെയായി സഖാക്കളെ വല്ലാതെ വിമര്‍ശിക്കുന്നതായി പരാതിയുണ്ട്. അതുകൊണ്ട് ഇടക്കൊക്കെ കോണ്ഗ്രസ്സുകാരെയും കൈകാര്യം ചെയ്യണം”. വളരെ ആത്മാര്‍ത്ഥമായി പറഞ്ഞ ആ അഭിപ്രായം എന്റെ മനസ്സില്‍ തട്ടി. അടുത്ത പോസ്റ്റില്‍ കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും കോണ്ഗ്രസ്സുകാരുടെ മേക്കട്ടു കയറി ഒന്ന് ബാലന്‍സ് ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ഞാന്‍ ഉറപ്പിച്ചതാണ്. പക്ഷെ പൊതിരെ തല്ലു കൊണ്ടപ്പോള്‍ പണ്ടൊരു കളരി ഗുരുക്കള്‍ പറഞത് പോലെ 'കാലൊന്നു നിലത്തുറച്ചിട്ടു വേണ്ടേ അടവെടുക്കാന്‍' എന്ന അവസ്ഥയാണ് ഇപ്പോള്‍ .. കോണ്ഗ്രസ്സുകാരുടെ നേരെ തിരിയാന്‍ സഖാക്കള്‍ സമ്മതിച്ചിട്ടു വേണ്ടേ..
..

കമന്റടിക്കാന്‍ ഇത് വഴി പോകാം  

View Original Article