രാവിലെ ബിആര്‍പി സാറിന്റെ ഒരു ട്വീറ്റ് ശ്രദ്ധിയ്ക്കാനിടയായി. മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ്. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ കമ്യൂണിക്കേഷന്‍സ് ആര്‍ ശ്രീകണ്ഠന്‍ നായര്‍-റെജിമേനോന്‍ കൂട്ടുകെട്ട് വാങ്ങിയെന്നാണ് വാര്‍ത്ത. നേരത്തെ കേള്‍ക്കുന്ന കിംവദന്തി അങ്ങനെ ശരിയായി.
കാരണവന്മാര്‍ ഒരു ഫുള്‍ ടൈം വിനോദ ചാനല്‍ തുടങ്ങാനുള്ള പരിപാടിയിലാണ്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യചാനലായ ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയര്‍മാനാണ് റെജിമേനോന്‍. ശ്രീകണ്ഠന്‍ നായരാകട്ടെ ഇതേ ചാനലില്‍ വൈസ് പ്രസിഡന്റായിരുന്നു. ജനപ്രിയ എന്ന കമ്പനിയും ലൈസന്‍സും മാത്രമാണ് മുരളീധരന്‍ കൊടുത്തിട്ടുള്ളത്. ചാനലില്‍ നേരത്തെ നിക്ഷേപമിറക്കിയവരുടെ പണം തിരിച്ചുകൊടുത്തുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
No comments:
Post a Comment