2013-03-20

റിപ്പോര്‍ട്ടര്‍ ചാനല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍?


മലയാള ടെലിവിഷന്‍ ജേര്‍ണലിസം മേഖലയിലെ  തലതൊട്ടപ്പനായ നികേഷ് കുമാര്‍ നയിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണോയെന്ന് സംശയം.

reporteronlive.com എന്ന വെബ്‌സൈറ്റ് ഡൗണായതോടുകൂടി ഈ സംശയം ശക്തമായത്. ടാറ്റയുടെ സിഡിഎന്നില്‍ വര്‍ക്ക് ചെയ്തിരുന്ന സൈറ്റിന്റെ എല്ലാ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇപ്പോള്‍ സൗജന്യമായി ലഭിക്കുന്ന വീഡിയോ സ്ട്രീമിങ് ചിലപ്പോഴൊക്കെ നല്‍കുന്നുണ്ടെങ്കിലും വെബ്‌സൈറ്റ് അധികസമയവും ലഭ്യമല്ല.


ഇതും സാമ്പത്തിക പ്രതിസന്ധിയും തമ്മില്‍ എന്തു ബന്ധം എന്നല്ലേ? സൈറ്റ് ഇപ്പോള്‍ പോയിന്റ് ചെയ്തിരിക്കുന്നത് 209.188.5.178 എന്ന ഐപിയിലേക്കാണ്. പ്രതിമാസം ലക്ഷങ്ങള്‍ വിലവരുന്ന ഹോസ്റ്റിങില്‍ നിന്നും കേവലം ആയിരം രൂപ മാത്രമുള്ള ഒന്നിലേക്കുള്ള മാറ്റം സാമ്പത്തിക പ്രതിസന്ധി കൊണ്ടല്ലാതെ പിന്നെ എന്താണ്? സൈറ്റില്‍ അറ്റകുറ്റ പണി നടക്കുന്നുവെന്ന വാദവും അംഗീകരിക്കാനാവില്ല. ലക്ഷങ്ങള്‍ മുടക്കി സൈറ്റുണ്ടാക്കിയിട്ട് അധികനാളായിട്ടില്ല.

വെബ്‌സൈറ്റിന്റെ കാര്യത്തില്‍ റിപ്പോര്‍ട്ടര്‍ക്ക് ഇന്ത്യാവിഷനെ കണ്ട് പഠിയ്ക്കാവുന്നതാണ്. ആദ്യകാലത്ത് ഇന്ത്യാവിഷന്‍ ന്യൂസ്‌പോര്‍ട്ടലിന് വലിയ പ്രാധാന്യമൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്യാനുള്ള അവരുടെ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു.

സിട്രിസ് സെര്‍വറില്‍ ലൈംലൈറ്റിന്റെ സിഡിഎന്‍ സംവിധാനത്തില്‍ സൈറ്റ് നല്ലതുപോലെ വര്‍ക്ക് ചെയ്യുന്നുണ്ട്. അലക്‌സാ റാങ്ക് 15000ല്‍ താഴെയാണ്.  ഗൂഗിള്‍ ആഡ്‌സെന്‍സില്‍ നിന്നും കാര്യമായ വരുമാനം ലഭിക്കും. മറ്റു പരസ്യങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനം വേറെയും. സ്ട്രീമിങ് പലപ്പോഴും ഏതെങ്കിലും കമ്പനി വരുമാനം ഷെയര്‍ ചെയ്യാമെന്ന ധാരണയില്‍ സൗജന്യമായി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. വെബ്‌സൈറ്റ് ഓണ്‍ലൈനാക്കാന്‍ റിപ്പോര്‍ട്ടര്‍ എത്രയും വേഗം മുന്നിട്ടിറങ്ങുമെന്ന് പ്രതീക്ഷിക്കാം.




No comments: