2013-04-12

എസ്ഡിപിഐ അവാര്‍ഡ്, കിട്ടിയത് തേജസ് റിപ്പോര്‍ട്ടര്‍ക്ക്




സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും തേജസ്സും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി  ഡോ. ബിആര്‍ അംബേദ്കറുടെ പേരില്‍ മാധ്യമ അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത് നല്ല കാര്യം തന്നെ. പക്ഷേ, അത് തേജസ്സിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷബ്‌ന സിയാദിനു തന്നെയായതില്‍ ചെറിയൊരു കല്ലുകടിയോ കണ്ണുകടിയോ തോന്നിയെങ്കില്‍ സഹിച്ചേ പറ്റൂ.


ഇതിനര്‍ത്ഥം ഷബ്‌ന ഇതിന് യോജിച്ച മാധ്യമപ്രവര്‍ത്തയാണെന്നല്ല, പക്ഷേ, ഷബ്‌ന എഴുതിയതുപോലെ തന്നെ മികച്ച റിപ്പോര്‍ട്ടുകള്‍ മറ്റു പലരും എഴുതിയിട്ടുണ്ടാകും. ആദ്യത്തെ അവാര്‍ഡ് തേജസ്സിന് പുറത്ത് ആര്‍ക്കെങ്കിലും നല്‍കുകയായിരുന്നു നല്ലത്. സാങ്കേതികമായി തേജസ്സിനും എസ്ഡിപിഐയ്ക്കും ബന്ധമില്ലെങ്കിലും ഇത് ഒരു മാതിരി ബിസിനസ് അവാര്‍ഡ് പോലെയായി പോയി...

ഒട്ടുമിക്ക ബിസിനസ് അവാര്‍ഡുകളുടെയും പിന്നാമ്പുറം കഥകള്‍ അദ്ഭുതപ്പെടുത്തുന്നതായിരിക്കും.  സ്വീകരിക്കുന്നവന് പണം വാരിയെറിയേണ്ടി വരും അല്ലെങ്കില്‍ അവന് വേണ്ടപ്പെട്ടവരായിരിക്കും അവാര്‍ഡിന്റെ സംഘാടകര്‍. അവാര്‍ഡ് കമ്മിറ്റിയിലുള്ളവരെല്ലാം മിടുക്കന്മാരാണ്. അതു കൊണ്ട് നിഷ്പക്ഷമായി അങ്ങനെ തീരുമാനിച്ചുവെന്ന് കരുതാം. മികച്ച പല റിപ്പോര്‍ട്ടുകളും ശബ്‌നയുടെതായി പുറത്തുവന്നിട്ടുണ്ട്. അവാര്‍ഡ് നേടിയ ശബ്‌നയ്ക്ക് അഭിനന്ദനങ്ങള്‍.


No comments: