2010-01-13
ത്രിരാഷ്ട്ര ക്രിക്കറ്റ്: ശ്രീലങ്കക്ക് കിരീടം
ധാക്ക: ത്രിരാഷ്ട്ര ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ശ്രീലങ്ക കിരീടം ചൂടി . ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 48.2 ഓവറില്‍ 245 റണ്‍സിന് ഇന്ത്യയുടെ പത്തുവിക്കറ്റുകളും നിലംപൊത്തി. 60റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത് സുരേഷ് റെയ്‌നയും(106) രവീന്ദ്ര ജഡേജ(38)യുമാണ്. 27 ബോളില്‍ ഏഴുഫോറുകളടക്കം 42 റണ്‍സെടുത്താണ് സെവാഗ് പുറത്തായത്. കഴിഞ്ഞ മല്‍സരത്തില്‍ സെഞ്ച്വറി നേട്ടം കരസ്ഥമാക്കിയ വിരാട് കോഹ്‌്‌ലി(2), ഗൗതം ഗംഭീര്‍, യുവരാജ് സിങ് എന്നിവര്‍ പൂജ്യത്തിനും പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയുടെ ഓപണിങ് ബാറ്റ്‌സ്‌മാന്‍ തരങ്കയെ നെഹ്‌്‌റ പൂജ്യത്തിനു മടക്കി ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും വീറുറ്റ പോരാട്ടത്തിലൂടെ ശ്രീലങ്ക വിജയം സ്വന്തമാക്കുകയായിരുന്നു. 49ാം ഓവറില്‍ ശ്രീശാന്തിനെ അടുപ്പിച്ച് മൂന്നുതവണ ബൗണ്‌ടറിക്ക് പായിച്ചാണ് ജയവര്‍ധന ശ്രീലങ്കക്ക് വിജയം സമ്മാനിച്ചത്. സ്‌കോര്‍ 48.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment