എന്‍എസ്എസുമായി യാതൊരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസ് 'ആണയിട്ട് ' പറയുന്നതിനിടയ്ക്ക് പാര്‍ട്ടിയുടെ മുഖപത്രമായ വീക്ഷണത്തെ കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത രസകരമായി തോന്നി.
നായര്‍ സംഘടനയെ വിമര്‍ശിച്ച് ലേഖനമെഴുതിയ ന്യൂസ് എഡിറ്റര്‍ ഇവി ശ്രീധരന് പ്രഖ്യാപിത വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 'ചാന്തുപ്പൊട്ട് രാഷ്ട്രീയം' എന്ന പേരിലെഴുതിയ ലേഖനമാണ് നടപടിയ്ക്കു കാരണം. ശ്രീധരന്റെ ലേഖനങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്നാണ് നിര്‍ദ്ദേശം.
ഏറ്റവും രസകരമായ കാര്യം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരമാണു പോലും ഈ വിലക്കേര്‍പ്പെടുത്തിയത്. ചീഫ് എഡിറ്റര്‍ പികെ എബ്രഹാം തന്നെയാണ് സര്‍ക്കുലറില്‍ ഇക്കാര്യം വ്യക്തമാക്കിയതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
No comments:
Post a Comment