വര്‍ഷങ്ങള്‍ക്ക് മുമ്പ് രജീന പരസ്യമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ അത് പ്രസിദ്ധീകരിക്കാത്ത ഒരേ ഒരു പത്രം വര്‍ത്തമാനമായിരുന്നു. സുകുമാര്‍ അഴീക്കോടായിരുന്നു അന്ന് എഡിറ്റര്‍. എന്നിട്ടും മാനേജ്‌മെന്റ് തീരുമാനത്തിനു മുന്നില്‍ വഴങ്ങേണ്ടി വന്നു. ചന്ദ്രിക പോലും കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം കൊടുത്തു. അങ്ങനെ അറിയാനുള്ള വായനക്കാരന്റെ അവകാശത്തെ അവര്‍ സംതൃപ്തിപ്പെടുത്തി.
ഇന്ന് (ഫെബ്രുവരി 7 )കേസ് ഡയറി വിഎസിന് കിട്ടിയ വാര്‍ത്ത ഭൂരിഭാഗം ന്യൂസ്‌പോര്‍ട്ടലുകളും പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ സമയം രാത്രി 11 കഴിഞ്ഞു. മാധ്യമത്തിന്റെ ലീഡ് തന്നെയാണ്. ചന്ദ്രിക ഈ വാര്‍ത്ത കൊടുക്കാതിരിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. കാരണം കുഞ്ഞാലിക്കുട്ടി അവരുടെ നേതാവാണ്. പക്ഷേ, വലിയ മനുഷ്യാവകാശം പറയുന്നവരുടെ മുഖപത്രത്തിന്റെ പോര്‍ട്ടലില്‍ ഈ വാര്‍ത്തയില്ല. ആ പോര്‍ട്ടല്‍ ഏതാണെന്ന് നിങ്ങള്‍ തന്നെ കണ്ടുപിടിച്ചോളൂ.
താടിയുള്ളപ്പനെ ചിലര്‍ക്ക് പേടിയുണ്ടെന്ന് ചുരുക്കം. പക്ഷേ, നേരത്തെ പറഞ്ഞുകേട്ട പലതിന്റെയും തുറന്നുകാണിയ്ക്കല്‍ കൂടിയാണിത്. മറ്റെല്ലാ പ്രധാനവാര്‍ത്തകളും കൊടുത്ത പോര്‍ട്ടല്‍ ഇക്കാര്യം ബോധപൂര്‍വം മറന്നതാണെന്ന് വ്യക്തം. എന്തായാലും നാളെ പത്രം നോക്കാം. നമ്മുടെ സഹോദരന്മാര്‍ എങ്ങനെ കൊടുക്കുന്നുവെന്നു കാണാം.
No comments:
Post a Comment