മുംബൈ: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി പരസ്യമായി രംഗത്ത്. പഴശ്ശിരാജയില്‍ പൂക്കുട്ടി നല്‍കിയ ശബ്ദങ്ങള്‍ക്ക് മലയാളിത്തമില്ലെന്നായിരുന്നു ജൂറിയുടെ വിലയിരുത്തല്‍.
ശബ്ദവും പശ്ചാത്തലസംഗീതവും തിരിച്ചറിയാന്‍ കഴിയാത്തവരാണ് ജൂറിയിലുള്ളതെന്ന് പൂക്കുട്ടി കുറ്റപ്പെടുത്തി. സാങ്കേതികമായ വശങ്ങളെ കുറിച്ച് വേണ്ടത്ര അറിവില്ലാത്തതാണ് കാരണം. തങ്ങളുടെ വിവരമില്ലായ്മ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ജൂറി അംഗങ്ങള്‍ ചെയ്തത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment