2010-04-04

ഒരു കോടിയുടെ ടെന്‍ഡര്‍ റദ്ദാക്കി

എം ബിജുകുമാര്‍

തിരുവനന്തപുരം: ഓഡിറ്റ് വിഭാഗത്തെ വെട്ടിച്ചു പൊതുമരാമത്തു വകുപ്പില്‍ നടക്കുന്ന വന്‍ തട്ടിപ്പുകളെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെ അധികൃതര്‍ ഒരുകോടി രൂപയുടെ ടെന്‍ഡര്‍ റദ്ദുചെയ്തു. ഒരേ പ്രവൃത്തിക്കു രണ്ടു പേരില്‍ ടെന്‍ഡര്‍ നല്‍കിയും ടെന്‍ഡറില്‍ പ്രവൃത്തിയുടെ പേരു തെറ്റിദ്ധരിപ്പിച്ചും സ്വന്തക്കാരെ പ്രവൃത്തി ഏല്‍പ്പിച്ചും ഉന്നതകേന്ദ്രങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള കോടികളുടെ പകല്‍ക്കൊള്ള സംബന്ധിച്ചു മാര്‍ച്ച് 11നു തേജസ് വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തയുടെ ഉറവിടം തേടി ഉദ്യോഗസ്ഥര്‍ തേജസ് ഓഫിസിലെത്തിയിരുന്നു.
കാര്യവട്ടം മുതല്‍ ശ്രീകാര്യം വരെ പൈപ്പ്‌ലൈന്‍ അറ്റകുറ്റപ്പണി എന്നു കാണിച്ചു ക്ഷണിച്ച ടെന്‍ഡറാണ് (ടെന്‍ഡര്‍ നമ്പര്‍: 2/ലെരെിവ/2009-10) പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ രഹസ്യമായി റദ്ദു ചെയ്തത്. സംസ്ഥാനവ്യാപകമായി ഇത്തരം വ്യാജ ടെന്‍ഡറുകള്‍ വഴി ഉന്നതകേന്ദ്രങ്ങളുടെ അറിവോടെ സംസ്ഥാന ഖജനാവില്‍നിന്നു കോടികള്‍ ചോര്‍ത്തുന്നതായി സൂചനയുണ്ട്.
തലസ്ഥാനനഗരിയിലെ ദേശീയപാതയിലാണ് അറ്റകുറ്റപ്പണിയുടെ മറവില്‍ ഒരു കോടിയിലധികം രൂപ ചോര്‍ത്താനുള്ള ശ്രമം നടന്നത്. ദേശീയപാത 47ല്‍ കരമന മുതല്‍ കഴക്കൂട്ടം വരെ 18 കിലോമീറ്റര്‍ പാതയിലായിരുന്നു തട്ടിപ്പിനു നീക്കം നടന്നത്. ഈ പാതയില്‍ ഒരുവശത്തു കെ.എസ്.ഇ.ബിയും 18 കിലോമീറ്ററിനുള്ളില്‍ തന്നെ കാര്യവട്ടം മുതല്‍ ശ്രീകാര്യം വരെ ഏതാണ്ട് ഒന്നര കിലോമീറ്റര്‍ ദൂരം ജപ്പാന്‍ കുടിവെള്ള പദ്ധതിയും എടുത്ത കുഴി മൂടുന്നതിനുള്ള പ്രവൃത്തിയിലാണു തട്ടിപ്പിനു ശ്രമിച്ചത്. ഈ മേഖലയില്‍ കുഴി മൂടി റോഡ് പൂര്‍ണമായി ടാര്‍ ചെയ്യുന്ന പ്രവൃത്തിയെ രണ്ടു പ്രവൃത്തി എന്നു തോന്നിപ്പിക്കുന്ന തരത്തില്‍ ഒരേദിവസം രണ്ടു ടെന്‍ഡറുകളായി പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു തട്ടിപ്പിനു തുടക്കമിട്ടത്.
റോഡിലെ കേബിള്‍ക്കുഴികള്‍ നികത്തി ടാര്‍ ചെയ്യുക എന്ന അറ്റകുറ്റപ്പണി എന്നത് ടെന്‍ഡറില്‍ നിന്നു മറച്ചുപിടിച്ചു. പകരം കരമന മുതല്‍ കഴക്കൂട്ടം വരെയുള്ള 18 കിലോമീറ്റര്‍ പ്രവൃത്തിയെ കേബിള്‍ജോലിയിലെ അറ്റകുറ്റപ്പണി എന്നു കാണിച്ചു ടെന്‍ഡര്‍ ക്ഷണിച്ചു (ടെന്‍ഡര്‍ നമ്പര്‍: 1/ലെരെിവ/2009-10). കാര്യവട്ടം മുതല്‍ ശ്രീകാര്യം വരെയുള്ള പ്രവൃത്തിയെ പൈപ്പ്‌ലൈന്‍ അറ്റകുറ്റപ്പണി എന്നു കാണിച്ചു മറ്റൊരു ടെന്‍ഡറും ക്ഷണിച്ചു (ടെന്‍ഡര്‍ നമ്പര്‍: 2/ലെരെിവ/2009-10). ഓഡിറ്റ് വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചു കോടികള്‍ സ്വന്തക്കാരുടെ പോക്കറ്റിലേക്ക് ഒഴുക്കാനായിരുന്നു ഈ പേരുമാറ്റം.
കരമന മുതല്‍ കഴക്കൂട്ടം വരെ കേബിള്‍ക്കുഴി മൂടുന്നതിന് 1,30,46,996 രൂപയാണു ടെന്‍ഡറില്‍ കാണിച്ചിരിക്കുന്നത്. ഈ പണംകൊണ്ട് റോഡ് മുഴുവന്‍ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കും. എന്നിട്ടും അതിനിടയില്‍ കാര്യവട്ടം മുതല്‍ ശ്രീകാര്യം വരെയുള്ള ഒന്നര കിലോമീറ്ററിന് മറ്റൊരു ടെന്‍ഡറില്‍ വച്ചിരിക്കുന്നത് 1,05,47,949 രൂപയായിരുന്നു. ഒരു ജോലിയും ചെയ്യാതെ ഒരുകോടി അഞ്ചുലക്ഷം രൂപ നോക്കുകൂലി പോലെ ബന്ധപ്പെട്ടവരുടെ കീശയിലാവുമായിരുന്നു.
റോഡില്‍ കുഴികളെടുക്കുന്നതിന് വൈദ്യുതി ബോര്‍ഡും വാട്ടര്‍ അതോറിറ്റിയും മറ്റ് ഏജന്‍സികളും പൊതുമരാമത്തു വകുപ്പില്‍ അടയ്ക്കുന്ന കോടികള്‍ എങ്ങനെ ഉന്നതകേന്ദ്രങ്ങള്‍ 


Bijus Story

No comments: