ന്യൂയോര്‍ക്ക്: സത്യം കംപ്യൂട്ടേഴ്‌സിന്റെ സ്ഥാപകന്‍ രാമലിംഗ രാജുവിനെ അമേരിക്കന്‍ കോടതി പാപ്പരായി പ്രഖ്യാപിച്ചു. സത്യത്തിന്റെ കണക്കുകളില്‍ 7,800 കോടി രൂപ തിരിമറി നടത്തിയതിനെ തുടര്‍ന്ന് തടവ് ശിക്ഷ നേരിടുന്ന രാജുവിന് ഇതോടെ കോടതി ചിലവുകള്‍ നല്‍കേണ്ടി വരില്ല. രാമലിംഗ രാജുവിനെ കൂടാതെ സഹോദരന്‍ രാമ രാജുവിനെയും കമ്പനിയുടെ ധനകാര്യ വിഭാഗം മേധാവിയായിരുന്ന ശ്രീനിവാസ് വദ്‌ലാമണിയെയും കോടതി പാപ്പരായി പ്രഖ്യാപിച്ചു. സത്യത്തിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് രാമരാജു. 2009 ഒക്ടോബറില്‍ സമ്മര്‍പ്പിച്ച പാപ്പര്‍ ഹര്‍ജിയില്‍ കോടതി ചിലവുകള്‍ വഹിക്കാന്‍ പ്രാപ്ത്തിയില്ലെന്ന് മൂവരും വ്യകതമാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ വിധി.
No comments:
Post a Comment