വാഷിങ്ടണ്‍: മലിനീകരണനിയന്ത്രണം നടപ്പിലാക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ റാങ്ക് 123. ചൈന (123 ാം റാങ്ക്), ബ്രസീല്‍ (62 ാം റാങ്ക്), റഷ്യ (69 ാം റാങ്ക് ) എന്നീ രാജ്യങ്ങളെല്ലാം പട്ടികയില്‍ ഇന്ത്യയുടെ മുകളിലായി സ്ഥാനം പിടിച്ചിട്ടുണ്ട്. ഐസ്‌ലാന്റാണ് മലിനീകരണനിയന്ത്രണത്തില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത്. കൊളമ്പിയ സര്‍വകലാശാലയും യേല്‍ സര്‍വകലാശാലയും തയ്യാറാക്കിയ പട്ടിക വേള്‍ഡ് ഇക്‌ണോമിക് ഫോറത്തിന്റെ വാര്‍ഷികയോഗത്തിലാണ് പുറത്തുവിട്ടത്. വായു, വെള്ളം, ജൈവവൈവിധ്യം, വനം തുടങ്ങി പത്തുവിഭാഗങ്ങളിലായി നടത്തിയ കണക്കെടുപ്പിലൂടെയാണ് 163 രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. പട്ടികയില്‍ 61-ാം സ്ഥാനത്താണ് അമേരിക്ക.
No comments:
Post a Comment