വര്‍ഷങ്ങളുടെ പഴക്കമുള്ള പത്രമാണ് സിറാജ്. എപി വിഭാഗം സുന്നികളുടെ മുഖപത്രം. നിരവധി അനുയായികളുള്ള ഒരു പ്രസ്ഥാനത്തിന്റെ പത്രത്തിന് ന്യൂസ് പോര്‍ട്ടല്‍ ഇല്ലാതിരിക്കുന്നത് വലിയ ക്ഷീണമാണ്. പ്രത്യേകിച്ചും ഇവരില്‍ ഭൂരിഭാഗം പേരും പ്രവാസികളായിരിക്കുമ്പോള്‍.
സൈറ്റ് ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട്. www.sirajnews.com എന്ന വെബ്‌സൈറ്റ് ഇടക്കിടെ ഉയര്‍ന്നുവരും. അതുപോലെ പോവുകയും ചെയ്യും. പത്രവുമായി ബന്ധപ്പെട്ട മിക്ക ഡൊമെയ്‌നുകളും(sirajdaily.com, sirajonline.com..etc )ഒന്നോ രണ്ടോ പേര്‍ കൈവശമാക്കിവെച്ചിട്ടുണ്ട്. ഡൊമെയ്ന്‍ രേഖകള്‍ പ്രകാരമുള്ള പേരുകള്‍ പരിശോധിക്കുമ്പോള്‍ ഇവര്‍ സംഘടനയുമായി ബന്ധമുള്ളവര്‍ തന്നെയാണെന്നാണ് മനസ്സിലാകുന്നത്.
സിറാജ് ന്യൂസിന് പറ്റുന്ന തെറ്റ് സാധാരണ നിലവാരം കുറഞ്ഞ ഹോസ്റ്റിങ് സ്വീകരിക്കുന്നുവെന്നതാണ്. വായനക്കാര്‍ കൂടുതലെത്തുമ്പോള്‍ ബാന്‍ഡ്‌വിഡ്ത്ത് അധികമാവുകയോ സൈറ്റ് ഡൗണ്‍ ആവുകയോ ചെയ്യും. സിറാജ് പോലൊരു പത്രത്തിന് വെബ്‌സൈറ്റ് നല്ലതുപോലെ ക്ലിക്കാകുമെന്ന കാര്യത്തില്‍ സംശയമില്ല. നല്ലൊരു സെര്‍വറും നല്ലൊരു ഡിസൈനും അപ്‌ലോഡ് ചെയ്യാന്‍ ഡെഡിക്കേറ്റഡായ ഒരു ടീമുമുണ്ടെങ്കില്‍ പത്രത്തിന് നല്ലൊരു വരുമാന മാര്‍ഗ്ഗമായിരിക്കുമിതെന്ന കാര്യത്തില്‍ സംശയമില്ല. മാനേജ്‌മെന്റ് എത്രയും വേഗം നല്ലൊരു തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കാം.
No comments:
Post a Comment