തിരുവനന്തപുരം: ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ നിര്‍മാണ കമ്പനിയിലേക്ക് നോര്‍ക്ക-റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് നടത്തും. നിര്‍മ്മാണമേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ 100ലധികം ഒഴിവുകളിലാണ് റിക്രൂട്ട്‌മെന്റ്.
നോര്‍ക്ക-റൂട്ട്‌സും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ മനുഷ്യവിഭവ ഏജന്‍സിയായ ഒ.എം.സി.എ.പിയും സംയുക്തമായി യു.എ.ഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് സൗജന്യമായാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. യു.എ.ഇയില്‍ ഇലക്ട്രീഷ്യന്‍ 40, പ്ലംബര്‍ 15, ഒമാനില്‍ 60 ഫിനിഷിങ് കാര്‍പെന്റര്‍മാര്‍ എന്നീ ഒഴിവുകളാണുള്ളത്. ഇലക്ട്രീഷ്യന്‍, പ്ലംബര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഐ.ടി.ഐ/പോളിടെക്‌നിക് യോഗ്യതയും തൊഴില്‍പരിചയവും വേണം. ഫിനിഷിങ് കാര്‍പെന്റര്‍ തസ്തികയിലേക്ക് ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും ഫര്‍ണിച്ചര്‍ കാര്‍പെന്ററി, ഷട്ടറിങ്, വുഡ് ടര്‍ണിങ് പരിചയവും വേണം. പ്രായം 21നും 40നും മധ്യെ.
സര്‍ട്ടിഫിക്കറ്റുകളും സാധുവായ പാസ്‌പോര്‍ട്ടുമായി മാര്‍ച്ച് 19ന് രാവിലെ 10ന് എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ്‌സ്റ്റാന്റിന് സമീപം സി പി ഉമ്മര്‍ റോഡിലുള്ള നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരം 0471-2332416, 2332452, 0484-2371810, 2371830 നമ്പറുകളില്‍ അറിയാം.
No comments:
Post a Comment