മുംബൈ: മറാഠി എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്നവര്‍ക്ക് മാത്രം പുതിയതായി ടാക്‌സി പെര്‍മിറ്റ് അനുവദിക്കുകയുള്ളുവെന്ന നിയമം നടപ്പിലാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് പുറമെ പെര്‍മിറ്റിന് അപേക്ഷിക്കുന്നയാള്‍ മഹാരാഷ്ട്രയില്‍ 15 വര്‍ഷമായുള്ള സ്ഥിരതാമസക്കാരനുമായിരിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗമാണ് മലയാൡളടക്കമുള്ള നിരവധി അന്യസംസ്ഥാനക്കാര്‍ക്ക് തിരിച്ചടിയാകാന്‍ സാധ്യതയുള്ള പുതിയ നിയമം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഓരോ വര്‍ഷവും 4000 പുതിയ ടാക്‌സി പെര്‍മിറ്റുകളാണ് മഹാരാഷ്ട്രയില്‍ നല്‍കുന്നത്. എന്നാല്‍ ഈ നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ലന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള സര്‍ക്കാരിന്റെ നീക്കമാണ് ഇതിന് പിന്നിലെന്നും ടാക്‌സി തൊഴിലാളി യൂണിനുകള്‍ ആരോപിച്ചു.
No comments:
Post a Comment