2010-01-17

വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ട്: നിയമം വരുന്നു

. വോട്ട് ചേര്‍ക്കല്‍ പാസ്‌പോര്‍ട്ടിലെ മേല്‍വിലാസ സ്ഥലത്ത് . വോട്ട് ചെയ്യാനാവുക തിരഞ്ഞെടുപ്പ് വേളയില്‍ നാട്ടിലുള്ളവര്‍ക്കു മാത്രം . പതിവു താമസക്കാരന്‍ എന്ന നിര്‍വചനം വിപുലീകരിക്കും . തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവസരം ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടിലെ മേല്‍വിലാസസ്ഥലത്ത് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരം നല്‍കുന്ന പുതിയ നിയമം വരുന്നു. വിദേശ ഇന്ത്യക്കാര്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കുമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രവാസി ഭാരതീയസമ്മേളനത്തിലെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണിത്. വോട്ടര്‍പട്ടികയില്‍ പേരുള്‍പ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശവും ലഭിക്കും. തിരഞ്ഞെടുപ്പുവേളയില്‍ നാട്ടിലുള്ളവര്‍ക്കു മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കൂ. വിദേശത്തുനിന്ന് തപാല്‍ വോട്ടിനോ കമ്പ്യൂട്ടര്‍ വഴിയുള്ള വോട്ടിനോ സൗകര്യമുണ്ടാവില്ല. വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശത്തിനായി 1950-ലെ ജനപ്രാതിനിധ്യനിയമത്തില്‍ സമഗ്ര ഭേദഗതി....



View Original Article

No comments: