2010-01-22

സെന്‍സെക്‌സ് 17000 പോയന്റിനു താഴെ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 191.46 പോയിന്റിടിഞ്ഞ് 16859.68ലും നിഫ്റ്റി 58.15 പോയന്റ് താഴ്ന്ന് 16859.68 പോയിന്റിലും ക്ലോസ് ചെയ്തു. 16,978.36 പോയിന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 16,608.09ലേക്ക് താഴ്ന്നു. 5094.15 പോയന്റില്‍ ഓപ്പണ്‍ ചെയ്ത നിഫ്റ്റി ഒരവസരത്തില്‍ 4954.85ലേക്കും താഴ്ന്നു. എഫ്.എം.സി.ജി ഒഴികെയുളള എല്ലാ മേഖലകളിലെയും ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം തുടര്‍ന്നതും വിപണിയെ താഴോട്ടു വലിച്ചു. എന്നാല്‍, ഐ.ടി.സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ബെല്‍, ഐഡിയ സെല്ലുല്ലാര്‍, എച്ച്. സി. എല്‍ ടെക്ക്, ജിന്‍ഡാല്‍ സ്റ്റീല്‍, ഹീറോ ഹോണ്ടാ എന്നീ ഓഹരികള്‍ക്ക് തുടക്കത്തിലുണ്ടായ നഷ്ടത്തിന്റെ വ്യാപ്തി കുറക്കാന്‍ കഴിഞ്ഞു. എല്‍ ആന്‍ഡ് ടി ഉള്‍പ്പെടെ ചില കമ്പനികളുടെ മൂന്നാം പാദ ഫലങ്ങള്‍ മോശമായതും ആഗോള വിപണികള്‍ താഴേക്ക് പോയതുമാണ് ഇന്ത്യന്‍ വിപണിക്ക് തുടക്കത്തില്‍ തിരിച്ചടിയായത്. വ്യാഴാഴ്ച ഡൗജോണ്‍സ് രണ്ട് ശതമാനവും നാസ്ഡാക്ക് 1.12 ശതമാനവും താഴ്ന്നിരുന്നു. അമേരിക്കയിലെ വലിയ ബാങ്കുകള്‍ളുടെ വലിപ്പത്തിലും....



View Original Article

No comments: