KERALA EDITOR
Malayalam Online PRO
2014-02-18
കേരള എഡിറ്റര്‍ പ്രസ് റിലീസ്
നിങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട വാര്‍ത്താകുറിപ്പുകള്‍ കേരള എഡിറ്റര്‍ പ്രസിദ്ധീകരിക്കുന്നതാണ്.
2014-01-05
സകലതും....കേസില്‍ കുടുങ്ങി
സകലതും ഡോട്ട് കോം
മന്ത്രി ജയലക്ഷ്മിയുടെ 'വ്യാജ വിവാഹ വാര്‍ത്ത' പ്രസിദ്ധീകരിച്ച സകലതും ഡോട്ട് കോം എന്ന വെബ്‌സൈറ്റിനെ കുറിച്ച്...
ഡൊമെയ്ന്‍ ആന്റ് ഹോസ്റ്റിങ്
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27നാണ് ഡൊമെയ്ന്‍ ബുക്ക് ചെയ്തത്. തിരുവനന്തപുരത്തെ രതിഷ് നാരായണ്‍ എന്നയാളുടെ പേരിലാണ് ഡൊമെയ്ന്‍. ഹോസ്റ്റ് ചെയ്തിരിക്കുന്നത് ഹോസ്റ്റ് ഗേറ്റര്‍ സെര്‍വറിലാണ്.
2013-12-23
ടിവി നൗ ചാനലിന്റെ വെബ്‌സൈറ്റ് എത്തി
കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെയും ഇന്ത്യ മിഡില്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വര്‍ക് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഉടമസ്ഥതയിലുള്ള ടിവി നൗ ചാനലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. നടന്‍ സുരേഷ് ഗോപിയാണ് പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
2013-12-22
സോറി, ഞായറാഴ്ചയോ അവധി ദിവസങ്ങളിലോ വാര്‍ത്തയില്ല
കണ്ണൂരില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ന്യൂസ്‌പോര്‍ട്ടലിലാണ് ഈ വിചിത്രമായ കീഴ്‌വഴക്കം. ഞായറാഴ്ചയോ പൊതു അവധി ദിവസങ്ങളിലോ വാര്‍ത്ത അപ്‌ലോഡ് ചെയ്യാറില്ലെന്നതാണ് രസകരമായ കാര്യം.
എന്താണ് ഇതു എടുത്തുപറയാന്‍ കാരണമെന്നല്ലേ? ബാക്കിയെല്ലാ ദിവസങ്ങളിലും കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്ന ഒരു പോര്‍ട്ടലാണിത്. അലക്‌സാ റാങ്കില്‍ 33454ാം സ്ഥാനത്തുള്ള ഈ പോര്‍ട്ടലിന്റെ പേര് livekeralanews.com എന്നാണ്. ഈ ചെറിയൊരു കുറിപ്പ് കൊണ്ട് ഞായറാഴ്ചയും അവധി ദിവസങ്ങളിലും അവര്‍ അപ് ചെയ്യുമെങ്കില്‍ കേരള എഡിറ്ററെ സംബന്ധിച്ചിടത്തോളം അത് സന്തോഷമുള്ള കാര്യമാണ്.

2013-12-18
ഇന്ത്യാവിഷന്‍ അടച്ചുപൂട്ടുമോ?
കടുത്ത സാമ്പത്തിക പ്രതിസന്ധി ഇന്ത്യാവിഷനില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുകയാണെന്ന് ചില ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ചാനല്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ കമ്പനി തീരുമാനിച്ചതായി സൂചനയുണ്ട്. അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ......
2013-11-28
മറുനാടന്‍ മലയാളിയുടെ വളര്‍ച്ച അദ്ഭുതകരം
2013-08-11
തിരുവഞ്ചൂരുമായി അഭിമുഖം, ബ്രിട്ടാസ് കലക്കി
സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ തലേ ദിവസം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ചാനലില്‍ കൊണ്ടുവരാനും ഫലപ്രദമായ ഒരു ചര്‍ച്ച സംഘടിപ്പിക്കാനും സാധിച്ച ജോണ്‍ ബ്രിട്ടാസ് എന്ന മാധ്യമപ്രവര്‍ത്തകനോട് ബഹുമാനം തോന്നുന്നു.
ജെബി ജങ്ഷന്‍ എന്ന 'മൂന്നാംകിട പരിപാടി' സംഘടിപ്പിക്കുന്ന ബ്രിട്ടാസ് തന്നെയാണോ ഈ അഭിമുഖത്തിനു വന്നതെന്ന് പെട്ടെന്ന് സംശയം തോന്നി പോയേക്കാം. ജെബി ജങ്ഷന്‍ മൂന്നാം കിടയാകുന്നത് ബ്രിട്ടാസില്‍ നിന്നും ഇത്തരം ചൂഴ്ന്ന് നോട്ടം പ്രതീക്ഷികാത്തതുകൊണ്ടു തന്നെയാണ്.
പണിയറിയുന്ന ആള്‍ തന്നെയാണ് ബ്രിട്ടാസെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. തീര്‍ച്ചയായും ചാനലിനെ വാണിജ്യപരമായി ഉയരങ്ങളിലെത്തിക്കാന്‍ ബ്രിട്ടാസ് എന്ന നേതാവിന് സാധിക്കും. തീര്‍ച്ചയായും കുറച്ച് ഹോം വര്‍ക്ക് ചെയ്തു വരുന്ന ബ്രിട്ടാസിന്റെ അഭിമുഖങ്ങള്‍ കസറുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. തീര്‍ച്ചയായും ബ്രിട്ടാസിന്റെ കരിയറിലെ ഒരു ടേണിങ് പോയിന്റായി ഈ അഭിമുഖത്തെ കാണാം.
ബ്രിട്ടാസ് തിരിച്ചുവരുമ്പോള്‍ പലതും പ്രതീക്ഷിച്ചിരുന്നവര്‍ക്കുള്ള ഉത്തരം കൂടിയായിരുന്നു ഇത്. കൈരളിയുടെയും പീപ്പിളിന്റെയും നിലവിലുള്ള ചേരുവ തീര്‍ത്തും അസഹനീയമാണ്. നിലവിലുള്ള 'ഫുഡ് മെനു' മാറ്റിയേ പറ്റൂ..

2013-07-13
പീപ്പിള്‍ ടിവി വെബ്‌സൈറ്റ് ഡിഷ്യും
കൈരളിയുടെ വാര്‍ത്താചാനലായ പീപ്പിള്‍ ടിവിയുടെ വെബ്‌സൈറ്റായ peopletv.in തുറക്കുമ്പോള്‍ 'വി ആര്‍ സോറി' എന്നു തുടങ്ങുന്ന ഒരു സന്ദേശമാണ് ലഭിക്കുന്നത്. krsuresh@gmail.com എന്ന ഇമെയിലിന്റെ ഉടമസ്ഥാവകാശത്തില്‍ രേഖപ്പെടുത്തിയ ഈ ഡൊമെയ്ന്‍ മലയാളം കമ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെതാണെന്ന് റെക്കോഡുകള്‍ വ്യക്തമാക്കുന്നു.
സാങ്കേതിക വിദ്യക്കനുസരിച്ച് അപ്‌ഡേറ്റ് ചെയ്യുന്നത് എന്തോ ഒരു നാണക്കേടാണെന്ന് ചിന്താഗതിയായിരുന്നു കൈരളിയുടെ മൂലധനതാല്‍പ്പര്യക്കാര്‍ക്ക് ഒരു കാലത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ അതെല്ലാം മാറി. പക്ഷേ, ഒഴുക്കിനെതിരേ നില്‍ക്കുന്ന ചില കല്ലുകള്‍ ഇപ്പോവും ഉണ്ടെന്നു വേണം സംശയിക്കാന്‍.

2013-07-04
മനോരമ രക്ഷിക്കാന്‍ നോക്കുന്നത് ആരെ?
സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മനോരമന്യൂസ് പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ എന്തു തോന്നും? ഇന്ത്യാവിഷന്‍ പണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരേ രജീനയുടെ വെളിപ്പെടുത്തല്‍ കൊടുത്ത പോലെ...
കോണ്‍ഗ്രസിനെതിരേ മനോരമയോ എന്ന് അതിശയപ്പെടാന്‍ വരട്ടേ..പണ്ട് കുഞ്ഞൂഞ്ഞിനെ മുഖ്യമന്ത്രിയാക്കുകയാണ് കോട്ടയം പത്രത്തിന്റെ മുഖ്യ അജണ്ടയെന്ന പരാതിയുണ്ടായിരുന്നു. ഇപ്പോഴും അതാണോ ലക്ഷ്യം? കാരണം ശ്രദ്ധ മുഴുവന്‍ തിരുവഞ്ചൂരിലേക്ക് മാറിയാല്‍ ആ ഗ്യാപ്പിലൂടെ കുഞ്ഞൂഞ്ഞിന് രക്ഷപ്പെടാം.
അതല്ല, ഇനി ആദര്‍ശ പത്രപ്രവര്‍ത്തനത്തിന്റെ പേരിലാണ് ഇതെങ്കില്‍ നല്ല കാര്യം. എന്തൊക്കെ പറഞ്ഞാലും മനോരമ ആള് പ്രൊഫഷണലാണ്. മുടന്തി നീങ്ങുന്ന ന്യൂസ്ചാനലിനെ രക്ഷിച്ചെടുക്കാന്‍ അവസരം ഉപയോഗപ്പെടുത്തുന്നതും ആവാം. പക്ഷേ, ഇതിനെയെല്ലാം മനോഹരമായി കൂട്ടിയിണക്കാനുള്ള മിടുക്കുണ്ടല്ലോ അതു മനോരമയ്ക്ക് മാത്രം സ്വന്തം.

2013-05-03
ഈ പതിരുകളെ തള്ളികളയണം
ഓണ്‍ലൈന്‍ മീഡിയ അക്രഡിഷന് മാനദണ്ഡം വേണമെന്ന് നിരവധി തവണ മുറവിളി കൂട്ടിയിട്ടും സര്‍ക്കാറിന് യാതൊരു കുലുക്കവുമില്ല. ഒരു പ്രത്യേക സമിതിയുണ്ടാക്കിയെന്ന് പറയുന്നതുകേട്ടു. പക്ഷേ, ഇപ്പോഴും സൈറ്റ് തുടങ്ങി രണ്ടാം നാള്‍ അക്രെഡിഷന്‍ പരിഗണന ലഭിക്കുന്ന മായാജാലമാണ് കാണുന്നത്. കാരണം ബന്ധപ്പെട്ട വകുപ്പിലുള്ളവരുടെ കറവപശുവാണ് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കുള്ള പരസ്യവിതരണം. പല ഉദ്യോഗസ്ഥരുടെയും അനുഗ്രഹത്തോടെ നാള്‍ക്കു നാള്‍ പോര്‍ട്ടലുകള്‍ തുറക്കപ്പെടുകയാണ്.
Labels:
accredition,
media list,
nellu,
prd,
അക്രെഡിഷന്‍,
നെല്ല്,
പിആര്‍ഡി,
മീഡിയ അക്രെഡിഷന്‍
Subscribe to:
Posts (Atom)